തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന തടവുപുള്ളി മരിച്ചു

പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലെ തടവുപുള്ളിയായിരുന്ന സിബിയാണ് മരിച്ചത്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തടവുപുള്ളി മരിച്ചു. റാന്നി സ്വദേശി സിബി(45) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സിബി മരിച്ചത്. പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലെ തടവുപുള്ളിയായിരുന്നു.

സിബിയുടെ മൃതദേഹം മാറ്റുന്ന സമയത്ത് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പാമ്പിനെ കണ്ടെത്തി. ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്ന സ്ഥലത്താണ് ജയില്‍ ജീവനക്കാര്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

Content Highlight; Prisoner undergoing treatment at Thiruvananthapuram Medical College Hospital dies

To advertise here,contact us