തിരുവനന്തപുരം: വീടിനുള്ളില് ഷൂറാക്കില് കഞ്ചാവ് ചെടികള് വളര്ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ തോപ്പിനകം സ്വദേശി ധനുഷിനെയാണ് സിറ്റി ഡാന്സാഫ് സംഘം പിടികൂടിയത്.
72,23 സെന്റിമീറ്റര് ഉയരമുള്ള രണ്ട് ചെടികളും കണ്ടെത്തി. രഹസ്യവിവരത്തെ തുടര്ന്നാണ് പൊലീസ് ധനുഷിന്റെ വീട്ടില് പരിശോധനയിലാണ് ചെടികള് കണ്ടെത്തിയത്.
വീട്ടുവരാന്തയിലെ ഷൂറാക്കിനുള്ളിലായിരുന്നു കഞ്ചാവ് വളര്ത്തിയത്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്സിലും ഇവ വളര്ത്തിയിരുന്നു. ചെടികള്ക്ക് പ്രകാശം ലഭിക്കുന്നതിനുള്ള ലൈറ്റിങ് സംവിധാനം, എക്സ്ഹോസ്റ്റ് ഫാന് എന്നിവയും സജ്ജമാക്കിയിരുന്നു.
Content Highlights: Police have arrested a young man who was found growing marijuana plants in shoe rack