'വെയിന്‍ കട്ടായിപ്പോയി, അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെ': ആശുപത്രി വിട്ട് വിനായകന്‍

താരത്തിന്റെ പേശികള്‍ക്കാണ് പരിക്കേറ്റത്

കൊച്ചി: ആട്-3 സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. കഴുത്തിലെ വെയിന്‍ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകന്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. താരത്തിന്റെ പേശികള്‍ക്കാണ് പരിക്കേറ്റത്. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങായിരുന്നു ചിത്രീകരിച്ചത്.

ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോഴാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3. ഫിക്ഷന്‍ മൂഡില്‍ വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ് ഇതെന്നാണ് പുറത്തുവരുന്ന സൂചന. ഫ്രൈ ഡേ ഫിലിം ഹൗസ്, കാവ്യ ഫിലിം ഹൗസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രധാന താരങ്ങളായ ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് എന്നിവരും ആട് 3യുടെ ഭാഗമായിരിക്കും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

Content Highlights: vinayakan left hospital after treatment

To advertise here,contact us