'റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്‌സണെ തൊടുപുഴയ്ക്ക് വേണ്ട'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പോസ്റ്റര്‍

ലിറ്റി ജോസഫിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്

ഇടുക്കി: തൊടുപുഴയില്‍ പ്രതിഷേധ പോസ്റ്റര്‍. തൊടുപുഴ നഗരസഭാ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍ ഉയര്‍ന്നത്. റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്‌സണ്‍ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിലെ വാചകം. ലിറ്റി ജോസഫിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ചരട് വലിക്ക് പുറകില്‍ ബ്ലോക്ക് പ്രസിഡന്റാണെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി നിഷാ സോമനെ അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.

2030 ഡിസംബര്‍ വരെയാകും പുതിയ ഭരണസമിതികളുടെ കാലാവധി.

Content Highlights: Local Body Polls Poster against Conress in Thodupuzha

To advertise here,contact us