ലോക്ഭവൻ പുറത്തിറക്കിയ കലണ്ടറിൽ സവർക്കറിന്‍റെ ചിത്രം; കലണ്ടർ സുരേഷ് ഗോപിക്ക് നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു

ഫെബ്രുവരി മാസത്തിന്റെ പേജിലാണ് സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്

തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ 2026ലെ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം. സ്വാതന്ത്ര സമര സേനാനികളുടെയും സാംസ്‌കാരിക നായകന്മാരുടെയും ചിത്രത്തിനൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും കലണ്ടറില്‍ ചേര്‍ത്തിരിക്കുന്നത്. ഫെബ്രുവരി മാസം അടയാളപ്പെടുത്തിയിരിക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കലണ്ടര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിക്കൊണ്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രകാശനം ചെയ്തു.

ഡോ. രാജേന്ദ്രപ്രസാദിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും ചിത്രങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്‌കാരിക, ചരിത്ര മേഖലളില്‍ നിന്നുള്ളവരുടെ ചിത്രങ്ങള്‍ കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, ആറന്‍മുള പൊന്നമ്മ, ലളിതാംബിക അന്തര്‍ജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാര്‍, ഒ ചന്തുമേനോന്‍, മന്നത്ത് പത്മനാഭന്‍, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീര്‍, ഭരത്‌ഗോപി, പ്രേംനസീര്‍ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്.

Content Highlight; V D Savarkar’s Image Featured on Lok Bhavan’s 2026 Calendar

To advertise here,contact us