തടവുകാരില്‍ നിന്നും പണം വാങ്ങി വഴിവിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

വിജിലന്‍സ് അന്വേഷണത്തില്‍ തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞിരുന്നു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. തടവുകാരില്‍ നിന്നും പണം വാങ്ങി അനധികൃതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തതായി വിനോദ് കുമാറിനെതിരെ ആരോപണമുയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്ന് നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് നടപടി. ടി പി വധക്കേസ് പ്രതികളായ കൊടിസുനി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും കൈക്കൂലി വാങ്ങി പരോള്‍ സഹായങ്ങള്‍ നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു.

കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും ഗൂഗിള്‍പേവഴി ജയില്‍ ഡിഐജിക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. തടവുകാരുടെ ബന്ധുക്കളില്‍ നിന്നാണ് വിനോദ് കുമാര്‍ പണം വാങ്ങിയിരുന്നത്. അണ്ണന്‍ സിജിത്തിന്റെ ബന്ധു ഉപയോഗിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്ന് വിനോദിന് പണം കൈമാറിയതായി തെളിഞ്ഞു. ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും കൈക്കൂലിപ്പണം എത്തിയിരുന്നു.

Content Highlights: jail dig vinod kumar suspended in bribery case

To advertise here,contact us