കണിച്ചുകുളങ്ങരയിലെ എസ് എൻ ട്രസ്റ്റിന്‍റെ CBSE സ്‌കൂളിൽ BPL വിദ്യാർത്ഥികൾക്ക് ഫീസ് ഒഴിവാക്കി

ഈ വർഷം ഫീസ് കൊടുക്കാൻ കഴിയാത്ത ബിപിഎൽ വിദ്യാർത്ഥികളും ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കണിച്ചുകുളങ്ങരയിലെ സിബിഎസ്ഇ സ്‌കൂളിൽ ബിപിഎൽ വിദ്യാർത്ഥികൾക്ക് ഫീസ് ഒഴിവാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പ്രഖ്യാപനം നടത്തിയത്. സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രഖ്യാപനം. കണിച്ചുകുളങ്ങരയിലെ വിഎൻഎസ്എസ് എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെ സ്‌കൂളിലെ ബിപിഎൽ വിഭാഗത്തിൽവരുന്ന വിദ്യാർത്ഥികളുടെ ഫീസാണ് അടുത്ത വർഷം മുതൽ ഒഴിവാക്കിയത്.

മൂന്ന് ദിവസത്തിനകം ഇതിനുള്ള ഉത്തരവ് ഇറക്കും. ഈ വർഷം ഫീസ് കൊടുക്കാൻ കഴിയാത്ത ബിപിഎൽ വിദ്യാർത്ഥികളും ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ലാഭത്തിനായല്ല എസ് എൻ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതെന്ന് പറഞ്ഞ വെള്ളാപ്പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഒന്നുംതന്നെ ട്രസ്റ്റ് എടുക്കാറില്ലെന്നും എല്ലാം സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ടിയുള്ളതാണെന്നും പരിപാടിയിൽ പറഞ്ഞു.

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് നഗരത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതുപോലെ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായാണ് ഈ പ്രദേശത്ത് സെൻട്രൽ സ്‌കൂൾ തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: SN trust Kanichukulangara cbse school offers fee excemption for BPL students

To advertise here,contact us