പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു

പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുരണ്ടുപേരും അശ്വിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.

പ്രതി ചോദ്യം ചെയ്തതോടെ കുട്ടികൾ ഡ്രം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോള്‍ അവ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് കസബ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. അശ്വിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Content Highlights: RSS worker arrested For attacked Carol gang at palakkad

To advertise here,contact us