കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.
നാല് പേരെയും കാണാനില്ല എന്നുകാണിച്ച് കലാധരന്റെ അച്ഛൻ ഇന്ന് വൈകുന്നേരം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ആത്മഹത്യ ചെയ്തു എന്ന് പൊലീസ് സംശയിക്കുന്നത്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: four-persons-including-2-children-found-dead-at-home-in-payyannur