കല്പ്പറ്റ: വയനാട്ടില് വീണ്ടും കടുവ ആക്രമണത്തില് ആദിവാസി വയോധികന് കൊല്ലപ്പെട്ടു. പുല്പ്പള്ളി വണ്ടിക്കടവ് ദേവര്ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തില് വിറക് ശേഖരിക്കാന് പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് വന് പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന് അനുവദിക്കാതെ നാട്ടുകാര് പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: Tiger attack one died in Wayanad