തിരുവനന്തപുരം: കേരള ആരോഗ്യ സര്വകലാശാല ജനറല് കൗണ്സില് തെരഞ്ഞെടുപ്പില്എസ്എഫ്ഐക്ക് വമ്പന് വിജയം. ജനറല് കൗണ്സിലിലേക്കുള്ള പത്ത് സീറ്റുകളില് എട്ട് സീറ്റും എസ്എഫ്ഐ നേടി. കഴിഞ്ഞ വര്ഷം എസ്എഫ്ഐക്ക് കൗണ്സില് നഷ്ടമായിരുന്നു.
മെമ്പര് മോഡേണ് മെഡിസിന് അശ്വിന് എ എം, മെമ്പര് നഴ്സിംഗ് (ജനറല്) അറഫാത്ത് എന്, മെമ്പര് നേഴ്സിങ് (വുമണ്) ആര്യ പി, ലിയ റോസ് ,മെമ്പര് ഫാര്മസി( വുമണ് )ഫെമിതാ ഷെറിന്,മെമ്പര് അദര് താന് തെ സബ്ജെക്ട് (ജനറല്)അഫ്സല് കെ,മെമ്പര് ഡെന്റല് സയന്സ് ആകാശ് ലവ്ജന് മെമ്പര് ഇന്ത്യന് സിസ്റ്റംസ് ഓഫ് മെഡിസിന് ഹൃദ്യ ആര് എന്നിവരാണ് ജനറല് കൗണ്സിലലേക്ക് നടന്ന തെരഞ്ഞെടുപ്പില് വിജയിച്ചത്.
തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്ത്തിച്ച മുഴുവന് വിദ്യാര്ഥികളെയും എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്, സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവര് അഭിവാദ്യം ചെയ്തു.
Content Highlights: SFI wins in Kerala University of Health Sciences General Council elections