കൊച്ചി: ഇടപ്പള്ളിയിലെ വിരമിച്ച അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പോണേക്കര സ്വദേശിനി വനജ (70) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വനജയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തിയത്.
ശരീരത്തില് മുറിവുകളുണ്ടായിരുന്നു. കിടപ്പുമുറിയില് ചോര വാര്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Police suspect murder in mysterious death of elderly woman in Edappally