കോഴിക്കോട് പുന്നശ്ശേരിയില്‍ അമ്മ അഞ്ച് വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊന്നു

അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി പൊലീസ്

കോഴിക്കോട്: പുന്നശ്ശേരിയില്‍ അമ്മ മകനെ കഴുത്ത് ഞെരിച്ചു കൊന്നു. അഞ്ച് വയസ്സുള്ള നന്ദഹര്‍ഷിന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പുന്നശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.

രാത്രിയില്‍ മുത്തശ്ശിക്ക് ഒപ്പമായിരുന്ന കുഞ്ഞ് പുലര്‍ച്ചെയാണ് വീടിന്റെ മുകള്‍ നിലയിലായിരുന്ന അമ്മയുടെ അരികിലേക്ക് പോയത്. കൊലപാതക വിവരം അനു തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പിന്നാലെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവര്‍ക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായി മാനസിക വിഷമതകളുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. അനു കെഎസ്എഫ്ഇ ജീവനക്കാരിയാണ്.

Content Highlights: five year old son died by mother in kozhikode

To advertise here,contact us