ഗുരുസ്വാമിയെന്ന വ്യാജേന ദക്ഷിണ വാങ്ങി; 94,860 രൂപയോടെ രണ്ട് പേരെ പിടികൂടി

വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും കയ്യില്‍ നിന്ന് പണം കണ്ടെടുത്തത്.

ശബരിമല: ഗുരുസ്വാമിയെന്ന വ്യാജേന തീര്‍ത്ഥാടകരുടെ കയ്യില്‍ നിന്ന് ദക്ഷിണ വാങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേരില്‍ നിന്ന് പണം പിടിച്ചെടുത്തു. ആന്ധ്രാപ്രദേശ് പിഡുഗുരാല പരിധിയില്‍ മംഗലിപ്രദേശ് ഗുതികൊണ്ട ചെന്നയ്യ, അഡഗപ്പാള നാഗല്ലാ വീട്ടില്‍ വെങ്കിടേശ്വരന്‍ എന്നിവരെയാണ് സന്നിധാനത്ത് നിന്ന് ദേവസ്വം വിജിലന്‍സും ഷാഡോ സംഘവും ചേര്‍ന്ന് പിടികൂടിയത്.

ഇവരില്‍ നിന്ന് 94,860 രൂപ പിടികൂടി. ഈ മാസം പത്തിനാണ് ഇരുവരും സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് 11മുതല്‍ പണം വാങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും കയ്യില്‍ നിന്ന് പണം കണ്ടെടുത്തത്.

To advertise here,contact us