നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കണം; കോണ്‍ഗ്രസ് കോണ്‍ക്ലേവ് ജനുവരിയില്‍

അതേ സമയം സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതും സജീവമായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. നേരത്തെ ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് പോലെ വയനാട്ടില്‍ തന്നെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുക. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനം.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കാനുള്ള രാഷ്ട്രീയ നയവും തന്ത്രവും കോണ്‍ക്ലേവില്‍ തയ്യാറാക്കും. നേരത്തെ നടന്ന കോണ്‍ക്ലേവുകളില്‍ തീരുമാനിച്ച കാര്യങ്ങളിലാണ് പിന്നീട് തെരഞ്ഞെടുപ്പുകളില്‍ നടപ്പിലാക്കിയത്.

അതേ സമയം സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതും സജീവമായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ലോക്ഭവന് മുന്‍പില്‍ തൊഴിലുറപ്പ് തൊഴിലാളികളെ കൂട്ടി രാപകല്‍ സമരം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

Content Highlights: Congress to organize conclave with aim to repeat victory in assembly election

To advertise here,contact us