കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പി ആര് സനീഷ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ അടിച്ചമര്‍ത്തുന്നെന്നും പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. ഭാരവാഹിത്വവും അംഗത്വവും രാജിവെയ്ക്കുന്നതായി തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂരിന് നല്കിയ രാജിക്കത്തില്‍ പറയുന്നു.
കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ തകര്‍ത്തതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് സനീഷ് ആയിരുന്നു. അന്ന് സനീഷിന്റെ വീടും അക്രമിക്കപ്പെട്ടിരുന്നു.
സനീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
ഒന്നും പ്രതീക്ഷിച്ചിട്ടല്ല കേറി വന്നത് ഇറങ്ങുമ്പോള്‍ ഒന്നും കൊണ്ടു പോകുകയും ഇല്ല, ഒന്നുറപ്പുണ്ട് ഇറങ്ങുക ആണെങ്കില്‍ ചേര്‍ത്ത് പിടിച്ച ഒരു പാട് പ്രിയപ്പെട്ടവര്‍ ഉണ്ട് അവരോട് ഒന്ന് മാത്രം…………….'പ്രസ്ഥാനത്തിന് എവിടെയും തലകുനിക്കാന്‍ അവസരം കൊടുക്കില്ല'ജീവനാണ് കോണ്‍ഗ്രസ് മരിക്കും വരെ ആ കൊടി കീഴില്‍ വോട്ടര്‍ ആയി ഉണ്ടാകും
Content Highlights: Youth Congress leader p r saneesh who protested in Malapattam leaves the party