ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി; പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി, ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി

വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും കൊന്നുകളയുമെന്നുമാണ് സംഘത്തിന്റെ ഭീഷണി

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതോടെ പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. പ്രതിശ്രുത വധുവിന്റെ മാതാവ് പണം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് വരനെ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയത്.

വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും കൊന്നുകളയുമെന്നുമാണ് സംഘത്തിന്റെ ഭീഷണി. പിന്നാലെ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറുകയും യുവതി ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

സംഭവത്തില്‍ ബ്ലേഡ് മാഫിയ സംഘത്തിനെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു. സുനി, നിഷ, അന്‍സാരി, ബ്രൗണ്‍, രമണി, മഞ്ജു, അന്‍സാരിയുടെ ഭാര്യ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. അധിക പലിശ ആവശ്യപ്പെട്ട് നിരവധി തവണ ഇതേ സംഘം ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് വധുവിന്റെ മാതാവ് പറയുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Fiancée attempts die after groom calls off wedding due to threats from blade mafia

To advertise here,contact us