ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ഗുരുതര സ്വഭാവമുള്ള കേസെന്ന് കോടതി നിരീക്ഷിച്ചു

കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത് കേസിലാണ് റിമാന്‍ഡ് കാലാവധി ഡിസംബര്‍ 30 വരെ നീട്ടിയത്. എ പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യാപേക്ഷ ഡിസംബര്‍ 30 ന് വീണ്ടും പരിഗണിക്കും. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അതേസമയം കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

ഗുരുതര സ്വഭാവമുള്ള കേസെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയില്‍ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. ജാമ്യാപേക്ഷ വിജിലന്‍സ് തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിയുന്ന കേസല്ലെന്നും ഗുരുതര സ്വഭാവമുള്ള കേസ് ആണിതെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്. ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് വിവരം.

Content Highlights: sabarimala Gold Case A Padmakumar's remand period extended

To advertise here,contact us