വീണ്ടും കേന്ദ്രത്തിന്റെ വെട്ട്; കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചു

തീരുമാനം തിരഞ്ഞടുപ്പ് വര്‍ഷത്തില്‍ വന്‍ പണച്ചെലവിന് ലക്ഷ്യമിട്ടിരുന്ന സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കും

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്രം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ 5.944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച കത്ത് ധനവകുപ്പിന് ലഭിച്ചു.

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക തുക വായ്പ എടുത്തുവെന്നാണ് കേന്ദ്രത്തിന്റെ വാദം. തീരുമാനം തിരഞ്ഞടുപ്പ് വര്‍ഷത്തില്‍ വന്‍ പണച്ചെലവിന് ലക്ഷ്യമിട്ടിരുന്ന സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കും.

ഇടക്കാല ബജറ്റ് അവതരണവും തെരഞ്ഞെടുപ്പും തൊട്ടടുത്താണ്. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിലും ഈയിടെ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Kerala's borrowing limit reduced by centre

To advertise here,contact us