മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭയിൽ പുനർനിർണയത്തിനുശേഷം നിലവിൽവന്ന പുതിയ വാർഡിൽ വിജയിച്ചത് എൽഡിഎഫ്. ഇരുമുന്നണികളും തുല്യവോട്ടിൽവന്നപ്പോൾ നിർണായകമായത് തപാൽവോട്ടുകൾ. കോടതിപ്പടി വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദുവാണ് ഒൻപത് വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചത്.
ബിന്ദുവും യുഡിഎഫ് സ്ഥാനാർത്ഥി അബിത രാജേഷും 303 വോട്ടുകളാണ് ആദ്യം നേടിയത്. എന്നാൽ, ഒൻപത് തപാൽവോട്ടുകൾ മുഴുവനും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചപ്പോൾ 312 വോട്ടുനേടി എൽഡിഎഫ് വിജയിക്കുകയായിരുന്നു.
Content Highlight : Both fronts polled equally in the election; Postal votes will be crucial to determine the winner