ലീഗുകാർ കല്ലും പടക്കവുമെറിഞ്ഞു; CPIM പ്രവർത്തകർ വടിവാളെടുത്തു; പാനൂർ സംഘർഷത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

സംഭവത്തിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു

കണ്ണൂർ: പാനൂരിലെ സിപിഐഎം - യുഡിഎഫ് സംഘർഷത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മുസ്‌ലിം ലീഗ് പ്രവർത്തകർ കല്ലും പടക്കവും എറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സിപിഐഎം പ്രവർത്തകർ വടിവാളുമായി മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌. സംഭവത്തിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.

തങ്ങളുടെ ഡിജെ പ്രകടനത്തിന് നേരെയാണ് ലീഗ് പ്രവർത്തകർ കല്ലും പടക്കവും എറിഞ്ഞത് എന്നാണ് സിപിഐഎം പ്രവർത്തകർ പറയുന്നത്. ഇതിൽ പ്രകോപിതരായാണ് തങ്ങൾ അക്രമണമഴിച്ചുവിട്ടത് എന്നാണ് ഇവരുടെ വാദം. ദൃശ്യങ്ങളിൽ സിപിഐഎം പ്രവർത്തകർ ലീഗ് പ്രവർത്തകർക്ക് നേരെ പടക്കം എറിയുന്നതും കാണാം.

ഫലം പുറത്തുവന്ന ദിവസമായ ഡിസംബർ 13നാണ് സിപിഐഎം പ്രവർത്തകർ വടിവാളും മറ്റുമായി പാനൂർ മേഖലയിൽ അക്രമം അഴിച്ചുവിട്ടത്. വെട്ടുകത്തിയും മറ്റുമായി എത്തിയ സംഘം വീടുകളിലേക്ക് കയറിയടക്കം കൊലവിളി മുഴക്കി. വാഹനങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു. പാറാട് ടൗണിൽ സ്ഥാപിച്ച സിസിടിവിയും നശിപ്പിച്ചിട്ടുണ്ട്.

Content Highlights: Visuals of league members throwing stones at panur out

To advertise here,contact us