'നമുക്ക് മുന്നേ പോയവര്‍ തോല്‍വിയില്‍ നിരാശപ്പെട്ടിരുന്നെങ്കില്‍ ഇന്ന് തോല്‍ക്കാന്‍ പോലും നമ്മളുണ്ടാവില്ല'

ബാലുശേരി പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു.

കോഴിക്കോട്: നമുക്ക് മുന്നേ പോയവര്‍ തോല്‍വിയില്‍ നിരാശപ്പെട്ടിരുന്നെങ്കില്‍ ഇന്ന് തോല്‍ക്കാന്‍ പോലും നമ്മളുണ്ടാവില്ലെന്ന് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയേറ്റ പശ്ചാത്തലത്തിലാണ് സച്ചിന്‍ദേവിന്റെ പ്രതികരണം.

സച്ചിന്‍ ദേവിന്റെ മണ്ഡലത്തിലെ ബാലുശേരി പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 50 വര്‍ഷം എല്‍ഡിഎഫ് കൈവശം വെച്ച പഞ്ചായത്താണ് യുഡിഎഫ് നേടിയത്. 18 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ ഏഴുവാര്‍ഡുകളിലാണ് യുഡിഎഫ് വിജയിച്ചത്.

ആറ് സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും മൂന്ന് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു.

To advertise here,contact us