'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല'; പ്രതികരണവുമായി തോറ്റ 'മായാവി'

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം പേരുകൊണ്ട് ശ്രദ്ധേയയായ സ്ഥാനാർത്ഥിയായിരുന്നു ഇവർ

എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ 26ാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി സ്വന്തം പേരുകൊണ്ട് ശ്രദ്ധേയ ആയിരുന്നു. മായാ വി എന്ന പേര് തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ നിറഞ്ഞതോടെ ട്രോളും തമാശകളും സമൂഹമാധ്യമത്തിൽ വ്യാപകമായിരുന്നു. ഈ ട്രോളുകളെല്ലാം മായാ വി തന്നെ പുഞ്ചിരിയോടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ട്രോളൊന്നും പെട്ടിയിലായില്ല. മായയെ യുഡിഎഫ് സ്ഥാനാർത്ഥി പി സി ഭാസ്‌കരൻ തോൽപിച്ചു.

തോൽവിക്ക് പിന്നാലെ പ്രതികരിച്ചിരിക്കയാണ് മായാ വി. 'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല, പൊരുതി തോറ്റതാ.. അഭിമാനം.. എന്നാണ് കുറിപ്പ്. മായാവിയുടെ തോൽവിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ കാർഡുകളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വിജയിച്ച പി സി ഭാസ്‌കരൻ 295 വോട്ട് നേടിയപ്പോൾ മായാ വി 146 വോട്ടാണ് നേടിയത്.

Content Highlights: ldf candidate Maya V reaction on her failure

To advertise here,contact us