തൊടുപുഴ: ഇടുക്കിയിലെ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തില് പ്രതികരിച്ച് മുതിര്ന്ന സിപിഐഎം നേതാവ് കെ കെ ശിവരാമന്. തെരഞ്ഞെടുപ്പ് ഫലം നല്കുന്ന പാഠം പഠിക്കാന് ഇടുക്കിയില് ഇടതുപക്ഷത്തിന് കഴിയണമെന്ന് കെ കെ ശിവരാമന് പറഞ്ഞു. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ. വാക്കും പ്രവര്ത്തിയും തമ്മില് പൊരുത്തം ഉണ്ടാകണം. പലരും'പകലോപ്പമാരാണ്'. പാറ, ക്വാറി, മണ്ണ്, മണല്, ഭൂമി കയ്യേറ്റ മാഫിയകളുടെ ഉറ്റ തോഴന്മാര് ആകാന് മത്സരിക്കുന്നവരും അനധികൃത ക്വാറി നടത്തിപ്പുകാരുമായ നേതാക്കളെ ജനങ്ങള് തിരിച്ചറിയുന്നുണ്ടെന്നും കെ കെ ശിവരാമന് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്ഷക്കാലത്തെ ഇടത് സര്ക്കാരിന്റെ ഭരണം കേരളത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയി. സര്ക്കാര് ചെയ്യാവുന്നതെല്ലാം ചെയ്തു. എന്നിട്ടും എന്തുകൊണ്ട് വോട്ടര്മാര് മാറി വോട്ട് ചെയ്തു?. അപ്പംകൊണ്ട് മാത്രം ജനങ്ങള് തൃപ്തരല്ല. ശബരിമല സ്വര്ണക്കൊള്ളയ്ക്കെതിരെ ശക്തമായി അന്വേഷണം നടക്കുന്നുണ്ട്. ഹൈക്കോടതിയുടെ മേല്നോട്ടത്തിലാണ് അന്വേഷണം. പക്ഷേ ജയിലില് കഴിയുന്നവരെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവര് തയ്യാറാകാത്തത് ജനങ്ങളില് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ശിവരാമന് തുറന്നടിച്ചു.
തെരഞ്ഞെടുപ്പില് സംഘടന പ്രവര്ത്തനം വളരെ പ്രധാനമാണ്. ശക്തമായ പ്രവര്ത്തനം നടക്കണമെങ്കില് ശക്തമായ സംഘടനാ സംവിധാനം ഉണ്ടാവണം. അങ്ങനെ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം. ഇടുക്കിയില് ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എല്ഡിഎഫ് പറയുമ്പോള് അത് ജനങ്ങള്ക്ക് അനുഭവപ്പെട്ടിട്ടില്ല എന്ന യാഥാര്ത്ഥ്യം തിരിച്ചറിയണം. തീര്ച്ചയായും ഈ തെരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ല. ഇടതുപക്ഷം യാഥാര്ത്ഥ്യബോധത്തോടെ സ്വയം വിമര്ശനം നടത്തി, തെറ്റുതിരുത്തി ജനങ്ങള്ക്കിടയിലേക്ക് ഇറങ്ങിയാല് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില് ഉജ്ജ്വലമായ വിജയം നേടാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
തെരഞ്ഞെടുപ്പ് ഫലം നല്കുന്ന പാഠം പഠിക്കാന് ഇടുക്കിയില് ഇടതുപക്ഷത്തിന് കഴിയണം. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ. വാക്കും പ്രവര്ത്തിയും തമ്മില് പൊരുത്തം ഉണ്ടാകണം. പലരും 'പകലോപ്പമാരാണ്'. പാറ, ക്വാറി, മണ്ണ്, മണല്, ഭൂമി കയ്യേറ്റ മാഫിയകളുടെ ഉറ്റ തോഴന്മാര് ആകാന് മത്സരിക്കുന്നവരും അനധികൃത ക്വാറി നടത്തിപ്പുകാരുമായ നേതാക്കളെ ജനങ്ങള് തിരിച്ചറിയുന്നുണ്ട്. ഇതെല്ലാം യുഡിഎഫിനോ ബിജെപിക്കോ ആവാം. അവരില്നിന്ന് അതിലപ്പുറം ജനങ്ങള് പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ പത്ത് വര്ഷക്കാലത്തെ ഇടത് സര്ക്കാരിന്റെ ഭരണം കേരളത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയി. സര്ക്കാര് ചെയ്യാവുന്നതെല്ലാം ചെയ്തു. എന്നിട്ടും എന്തുകൊണ്ട് വോട്ടര്മാര് മാറി വോട്ട് ചെയ്തു. അപ്പം കൊണ്ട് മാത്രം ജനങ്ങള് തൃപ്തരല്ല. ശബരിമല സ്വര്ണക്കൊള്ളക്കെതിരെ ശക്തമായി അന്വേഷണം നടക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മേല്നോട്ടത്തിലാണ് അന്വേഷണം. പക്ഷേ ജയിലില് കഴിയുന്നവരെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവര് തയ്യാറാകാത്തത് ജനങ്ങളില് തെറ്റിദ്ധാരണ ഉണ്ടാക്കി. തെരഞ്ഞെടുപ്പില് സംഘടനാ പ്രവര്ത്തനം വളരെ പ്രധാനമാണ്. ശക്തമായ പ്രവര്ത്തനം നടക്കണമെങ്കില് ശക്തമായ സംഘടനാ സംവിധാനം ഉണ്ടാവണം. അങ്ങനെ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം. ഇടുക്കിയില് ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എല്ഡിഎഫ് പറയുമ്പോള് അത് ജനങ്ങള്ക്ക് അനുഭവപ്പെട്ടിട്ടില്ല എന്ന യാഥാര്ത്ഥ്യം തിരിച്ചറിയണം. തീര്ച്ചയായും ഈ തെരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ല ഇടതുപക്ഷം യാഥാര്ത്ഥ്യബോധത്തോടെ സ്വയം വിമര്ശനം നടത്തി തെറ്റുതിരുത്തി ജനങ്ങള്ക്കിടയിലേക്ക് ഇറങ്ങിയാല് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില് ഉജ്ജ്വലമായ വിജയം നേടാനാവും.
Content Highlights- Cpim leader K K Sivaraman facebook post over ldf lose in local body election