ഒറ്റയ്ക്ക് നിന്ന് പൊരുതി നേടി; പാലായില്‍ ബിനു പുളിക്കക്കണ്ടത്തിനും മകള്‍ക്കും സഹോദരനും മിന്നും വിജയം

13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്

കോട്ടയം: നഗരസഭാധ്യക്ഷ സ്ഥാനം സിപിഐഎം നിരസിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങിയ ബിനു പുളിക്കക്കണ്ടത്തിന് മിന്നും വിജയം. ഒപ്പം ബിനുവിന്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.

20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബിനുവിനെ സിപിഐഎം പുറത്താക്കിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിനുവിന്റെ സഹോദരന്‍ ബിജു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ഇരുപത്തിയൊന്നുകാരി ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

Content Highlights: Binu Pulikkakandam daughter and brother won pala municipality election

To advertise here,contact us