'കൊടുങ്ങല്ലൂര്‍നഗരസഭയില്‍ ഭരണത്തിലെത്താന്‍ ഒരുവിഭാഗം ആളുകള്‍ അക്രമം നടത്താന്‍ തയ്യാറെടുക്കുന്നു'

പത്ത് മാസം മുന്‍പാണ് സച്ചിദാനന്ദ് ബിജെപിയിലെത്തിയത്.

തൃശ്ശൂര്‍: കെഎസ്‌യു വിട്ട് ബിജെപിയില്‍ ചേര്‍ന്ന യുവനേതാവ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയും കെഎസ്‌യു മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം സച്ചിദാനന്ദ് ആണ് ബിജെപി വിട്ടത്. കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് സച്ചിദാനന്ദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്ത് മാസം മുന്‍പാണ് സച്ചിദാനന്ദ് ബിജെപിയിലെത്തിയത്.

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഭരണത്തിലെത്താന്‍ ഒരു വിഭാഗം ആളുകള്‍ അക്രമം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് സച്ചിദാനന്ദ് ആരോപിച്ചു. ഹൈന്ദവ, ക്രിസ്തീയ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി വോട്ട് ഏകീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തടയുന്നതിന് മുന്‍കൂര്‍ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെന്നും എം സച്ചിദാനന്ദ് പറഞ്ഞു.

Content Highlights: Young leader who left KSU and joined BJP returns to Congress

To advertise here,contact us