പി സി ജോര്‍ജിന്റെ സ്വന്തം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ല; നോട്ട ഇല്ലാത്തതില്‍ പൊട്ടിത്തറിച്ചു

ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ പൊട്ടിത്തെറിച്ച് പി സി ജോര്‍ജ്. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന ബിജെപി നേതാവായ പി സി ജോര്‍ജിന്റെയും മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷോണ്‍ ജോര്‍ജിന്റെയും സ്വന്തം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ല. അതിനാല്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പി സി ജോര്‍ജിന്റെ വാദം.

ഇതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്. ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

Content Highlights:

To advertise here,contact us