കള്ളവോട്ട് ആരോപണത്തിൽ സംഘർഷം; വട്ടവടയിൽ നാളെ ബിജെപി ഹർത്താൽ

കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് കടവരി വാർഡിൽ ബിജെപി-സിപിഐഎം പ്രവർത്തകർ ഏറ്റുമുട്ടി

ഇടുക്കി: കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് വട്ടവട പഞ്ചായത്തിലെ കടവരി വാർഡിൽ ബിജെപി-സിപിഐഎം സംഘർഷം. സംഭവത്തിൽ പ്രതിഷേധിച്ച് വട്ടവടയിൽ ബിജെപി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.

സിപിഐഎം നേതാവ് രാമരാജിനെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരായ രണ്ടുപേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 15 വർഷമായി സിപിഐഎം എതിരില്ലാതെ വിജയിക്കുന്ന വാർഡാണ് കടവരി.

Content Highlights : bjp hartal at Vattavada

To advertise here,contact us