തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. വിധി പറയുന്നതുവരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും അറസ്റ്റ് ചെയ്യുന്നത് അനുചിതമാണെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം. അറസ്റ്റ് തടയുക എന്ന സാങ്കേതിക ഉത്തരവിലേക്ക് കടന്നില്ലെങ്കിലും വാക്കാൽ നിർദ്ദേശമാണ് കോടതി അന്വേഷണസംഘത്തിന് നൽകിയത്.
Content Highlights: court says not to arrest rahul in second case against him, bail application to be considered wednesday