തൃശൂർ: തൃശൂർ മേയർ എം കെ വർഗീസിനെ വീണ്ടും പുകഴ്ത്തി സുരേഷ് ഗോപി എംപി. മേയർ വർഗീസ് നല്ല ആളാണ്, അതിൽ എനിക്ക് സംശയമില്ലെന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മേയർ നല്ല മനുഷ്യനാണെന്നും എന്നാൽ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കയാണെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.
ഇവിടെ നുണറായിയല്ല നുണറായിസം ആണ് ഇപ്പോൾ. കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത്. കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ ഓവർ ബ്രിഡ്ജിനായി 15 കോടി അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞത് വടൂക്കരയിൽ ഫ്ളക്സ് വെച്ചിരിക്കുന്നു. റെയിൽവേ അങ്ങനെയൊരു ഓവർ ബ്രിഡ്ജിന്റെ പെർമിഷൻ കൊടുത്തതായി അറിവില്ല. അത് തട്ടിപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആർടിഐ ചുരണ്ടിയെടുത്ത മഹാന്മാർ എല്ലാം ചെമ്പ് ചുരണ്ടിയവരാണ്. ആ ചെമ്പ് ചുരണ്ടിയവരെല്ലാം ഇപ്പോൾ ചെമ്പിലോ സ്വർണ്ണത്തിലോ കിടന്ന് തിളച്ച് പൊങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Suresh Gopi MP once again praises Thrissur Mayor MK Varghese