ആട് വാഴ തിന്നതിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റു

സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു

നെന്മാറ : വാഴ ആടുതിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് (55) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോത്തുണ്ടി ജലസേചനകനാലിൽ വീടിനോടുചേർന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിട്ടുള്ളത്. ദിവസങ്ങൾക്കുമുൻപ് ഈ വാഴകൾ വാസുവിന്റെ ആടുകൾ തിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ബാബുവിന് കത്തികൊണ്ട് വെട്ടേറ്റത്. വെട്ട് തടുക്കുന്നതിനിടെ വലതുകൈയ്ക്ക് മുറിവേൽക്കുകയായിരുന്നു. ബാബുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlihgt :Dispute over goat eating banana; one injured

To advertise here,contact us