'സിപിഐഎം നേതാക്കള്‍ വ്യാജ പ്രചാരണം നടത്തുന്നു': പരാതി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി

സിപിഐഎം അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയാണെന്നും അത് ബിജെപി ഏറ്റെടുത്തുവെന്നും പരാതിയില്‍ പറയുന്നു

പാലക്കാട്: വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് സിപിഐഎം നേതാക്കള്‍ക്കെതിരെ പരാതി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പല്ലശ്ശന ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ യൂത്ത് കോൺഗ്രസ് നേതാവ് ശ്യാം ദേവദാസാണ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് ശ്യാം കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കിയത്. സിപിഐഎം അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയാണെന്നും അത് ബിജെപി ഏറ്റെടുത്തുവെന്നും പരാതിയില്‍ പറയുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ശ്യാം ദേവദാസ് വ്യക്തമായി.

Content Highlights: UDF candidate files complaint against cpim leaders for spreading fake news against him

To advertise here,contact us