കൊച്ചി: കൊച്ചി കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില് അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവര്ത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം. ആര്ക്കൊക്കെ ലഹരി കൈമാറിയെന്നതിലാണ് അന്വേഷണം. പ്രതികളെ കസ്റ്റഡിയില് വാങ്ങി വീണ്ടും ചോദ്യം ചെയ്യും.
ഇന്നലെയാണ് 22 ഗ്രാം എംഡിഎംഎയുമായി ഉനൈസും കല്ല്യാണിയും ഇന്ഫോപാര്ക്ക് സ്റ്റേഷന് പരിധിയില്വെച്ച് ഡാന്സാഫ് പിടിയിലാവുന്നത്. ഉനൈസും കല്ല്യാണിയും മുന്പും ലഹരിക്കേസുകളിൽ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷന് മേഖലയില് പ്രവര്ത്തിച്ചുവരികയാണ്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തായിരുന്നു ലഹരി ഇടപാട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് ഡാന്സാഫ് ടീം ഇവര് താമസിച്ച ഹോട്ടലില് പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകള് എന്നിവ ഇവരുടെ മുറിയില് നിന്നും കണ്ടെത്തിയിരുന്നു.
Content Highlights: Investigation into the Kakkanad drug case return to the film industry