രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രോബ്ലം ആണ്; പി കെ കുഞ്ഞാലിക്കുട്ടി

രാഹുലിനെതിരെ എടുത്ത മാതൃകാപരമായ നടപടിയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ മാങ്കൂട്ടത്തിലെിന്റെ അറസ്റ്റ് തടഞ്ഞത് കോടതി നടപടി. അടുത്ത നടപടിക്ക് വേണ്ടി കാത്തിരിക്കാം. കോണ്‍ഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമര്‍ത്തി പറയേണ്ട. അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രോബ്ലം ആണ്. കോണ്‍ഗ്രസ് പുറത്താക്കിയ ആളാണ്. രാഹുലിനെതിരെ എടുത്ത മാതൃകാപരമായ നടപടിയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത നിര്‍മാണത്തില്‍ ഏകോപനമില്ല. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമാണ് അപകടം സംഭവിച്ചതെങ്കിലോ?. ദേശീയപാത സുരക്ഷിതമാണെന്ന് സംസ്ഥാനം ഉറപ്പു വാങ്ങണം. തെരഞ്ഞെടുപ്പിന് മുന്‍പായി ഉദ്ഘാടനം ചെയ്യാനുള്ള ധൃതി അല്ല കാണിക്കേണ്ടത്. കൂരിയാട് തിരുത്തിയത് പോലെ കൊല്ലത്തും തിരുത്തേണ്ടി വരും.

കൊല്ലത്തും മേല്‍പ്പാലം നിര്‍മ്മിക്കേണ്ടി വരും. നിര്‍മ്മാണത്തിലെ അപാകത എന്ന് പറഞ്ഞ് തള്ളാന്‍ കഴിയില്ല. ഹൈടെക്‌നോളജി ഉപയോഗിച്ച് നടക്കുന്ന നിര്‍മ്മാണത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് കരുതാന്‍ കഴിയില്ല. പാലം പണിയാന്‍ വന്‍ ചെലവ് എന്നാല്‍ മണ്ണിട്ട് ഉയര്‍ത്താന്‍ ചെലവില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights: If Rahul cannot be arrested, it is the government's problem: PK Kunhalikutty

To advertise here,contact us