പ്രചാരണ വാഹനത്തില്‍ നിന്ന് വീണു; സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

ഇടയാടിയില്‍ വാഹനപര്യടനത്തിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു

കൊല്ലം: പ്രചാരണ വാഹനത്തില്‍ നിന്ന് വീണ് സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കലയ്‌ക്കോട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജീജാ സന്തോഷിനാണ് പരിക്കേറ്റത്. ഇടയാടിയില്‍ വാഹനപര്യടനത്തിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

വീണയുടന്‍ കൊട്ടിയത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് പൊട്ടലുള്ളതായി പരിശോധനയില്‍ കണ്ടെത്തി. അതിനിടെ എറണാകുളത്ത് പ്രചാരണത്തിനെ സ്ഥാനാര്‍ത്ഥിക്ക് പട്ടികടിയേല്‍ക്കുകയുണ്ടായി. കടുങ്ങല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനകീയ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീകുമാര്‍ മുല്ലേപ്പിളളിക്കാണ് പട്ടികടിയേറ്റത്. വെളളിയാഴ്ച്ചയായിരുന്നു സംഭവം.

കിഴക്കേ കടുങ്ങല്ലര്‍ ടെമ്പില്‍ കനാല്‍ റോഡിലൂടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാതൃകാ ബാലറ്റ് വിതരണം നടത്തുകയായിരുന്നു. അതിനിടെ ഓടിവന്ന നായ സ്ഥാനാര്‍ത്ഥിയുടെ കാലില്‍ കടിക്കുകയായിരുന്നു. ശ്രീകുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: Candidate injured after falling from campaign vehicle at kollam

To advertise here,contact us