വീടിന്‍റെ പടിയില്‍ കിടന്ന പാമ്പിനെ കണ്ടില്ല, കടിച്ചു; വർക്കലയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം; മരിച്ചത് ഏക മകൻ

വീടിന്റെ മുന്‍ഭാഗത്തെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയായിരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് മുന്നില്‍വെച്ച് പാമ്പ് കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.45നായിരുന്നു കുട്ടിയെ പാമ്പ് കടിച്ചത്. വീടിന്റെ മുന്‍ഭാഗത്തെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയും തുടര്‍ന്ന് പാമ്പ് കടിക്കുകയുമായിരുന്നു.

പാമ്പ് കടിച്ചെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ജനാര്‍ദനപുരം ഗവ. എംവിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിനാഥ്.

Content Highlight; 8-year-old boy dies after snake bite in Varkala

To advertise here,contact us