കൊല്ലത്തെ ദേശീയപാത തകർച്ച; അടിയന്തര നടപടി ആവശ്യപ്പെട്ട് ഗഡ്കരിക്ക് കത്തയച്ച് മുഹമ്മദ് റിയാസ്

ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് മന്ത്രിയുടെ കത്ത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണം എന്നും ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നുമാണ് മന്ത്രി കത്തിൽ ആവശ്യപ്പെട്ടത്.

ഡിസംബർ 5 വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ദേശീയപാത നിർമ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. സർവീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു. മണ്ണിടിഞ്ഞ് താഴ്ന്നാണ് സംരക്ഷണഭിത്തി തകർന്നത്. അപ്രോച്ച് റോഡിൽ ഗർത്തം രൂപം കൊണ്ടു.സ്കൂൾ ബസും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്ന റോഡിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

Content Highlights: Muhammad riyas sent letter to nithin gadkari on kollam highway crack

To advertise here,contact us