ഗർഭപാത്രത്തിൽ കയ്യിട്ടു ഞെരടി,ചോര കുടിച്ച രക്തരാക്ഷസാ. നീ ഇത്ര ക്രൂരനോ?; കവിതയുമായി ടി സിദ്ധിഖിന്‍റെ ഭാര്യ

രാഹുലിനെതിരായ പരാതികളുടെ പശ്ചാത്തലത്തിലാണ് കവിത

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ വിമർശനാത്മക കവിതയുമായി ടി സിദ്ധിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസ. തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ഷറഫുന്നീസയുടെ കവിത. ഗർഭപാത്രത്തിൽ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ… നീ ഇത്രയും ക്രൂരനോ? എന്നാണ് കവിതയിലെ വരി. 'പൊളിഞ്ഞ ഗർഭപാത്രത്തിന്റെ നിലവിളി-സ്വപ്‌നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ നീ ഇത്രയും ക്രൂരനോ?. ഒരു പാവം പെണ്ണിന്റെ ഹൃദയം പതിയെ തൊട്ട്, പ്രണയം പുലമ്പി കടിച്ചു പറിച്ചത് ജീവനുള്ള മാംസപിണ്ഡം ആയിരുന്നു. കാർക്കിച്ച് തുപ്പിയത് വിശുദ്ധ വസ്ത്രത്തിലുമായിരുന്നു'വെന്നെല്ലാമാണ് കവിതയിലെ വരികൾ.

ഷറഫുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പ്….

ചുറ്റുംവിഷം തൂകിയ പാമ്പുകൾഎന്നെവരിഞ്ഞുമുറുക്കുന്നു…ഉറക്കം എനിക്ക്അന്യമായി തീരുന്നു.പൊളിഞ്ഞ ഗർഭപാത്രത്തിന്റെനിലവിളിസ്വപ്നങ്ങളെചാലിച്ച പിഞ്ചു പൂവിനെപിച്ചിച്ചീന്തിയ കാപാലികാ,നീ ഇത്രയും ക്രൂരനോ?ഗർഭപാത്രത്തിൽകയ്യിട്ടുഞെരടി,ചോര കുടിച്ച രക്തരാക്ഷസാ…നീ ഇത്ര ക്രൂരനോ?നീയും ഒരു അമ്മയുടെഉദരത്തിൽ ജന്മം കൊണ്ടമഹാപാപിയോ?ഒരു പാവം പെണ്ണിന്റെഹൃദയം പതിയെ തൊട്ട്,പ്രണയം പുലമ്പികടിച്ചുപറിച്ചത്ജീവനുള്ള മാംസപിണ്ഡംആയിരുന്നു.കാർക്കി തുപ്പിയത്വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…ചീന്തിയ ചിറകുമായിആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,ശാന്തി കണ്ടെത്താനാകാതെ…അവളെ തളക്കാൻ ശ്രമിച്ചചോരപുരണ്ട നിന്റെപല്ലുകൾക്ക്ദൈവം ഒരിക്കലുംശക്തി തരില്ല.അവിടെ നിന്നിൽസേവനം ചെയ്തത്സാത്താനായിരുന്നു.ഇത്രക്തത്തിൽ എഴുതപ്പെട്ട,ചോര പൊടിഞ്ഞആത്മാവിന്റെ വിധി.

Content Highlights : T Siddique's wife Sharafunnisa's facebook post

To advertise here,contact us