തിരുവനന്തപുരം: സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീലസൈറ്റുകളിൽ. സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അശ്ലീല ടെലഗ്രാം, എക്സ് അക്കൗണ്ടുകളിലാണ് ദൃശ്യങ്ങൾ ഉള്ളത്.
തീയറ്ററുകളുടെ പേരുകൾ പറഞ്ഞാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ക്ലൗഡിൽ നിന്നും സിസിടിവിയുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തത്. വിഷയം പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം അന്വേഷിക്കും.
Content Highlights : CCTV footage from movie theaters on porn sites