ചെന്നൈ: തീവണ്ടിയില് കര്പ്പൂരം കത്തിച്ച് പൂജ നടത്തിയാല് 1000 രൂപ പിഴയോ മൂന്നുവര്ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയില്വേ. ശബരിമല ഭക്തര് തീവണ്ടിയില് കര്പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി പരാതി ഉയര്ന്നതിനെത്തുടര്ന്നാണ് ഈ മുന്നറിയിപ്പ്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീവണ്ടിയിലും റെയില്വേ സ്റ്റേഷനുകളിലും കര്പ്പൂരം കത്തിച്ചുള്ള പൂജകള് നിരോധിച്ചത്. തീപ്പെട്ടി, ഗ്യാസ് സിലന്ഡര്, പെട്രോള് തുടങ്ങിയ തീപിടിക്കാന് സാധ്യതയുള്ള സാധനങ്ങള് തീവണ്ടിയില് കൊണ്ടുപോകരുത്. ഇത്തരത്തിലുള്ള സാധനങ്ങള് കൊണ്ടുപോകുന്നത് ശ്രദ്ധയില്പ്പെട്ടാല് 182 എന്ന നമ്പറില് പരാതിപ്പെടാമെന്നും റെയില്വേ അറിയിച്ചു.
Content Highlight : Burning camphor on a train will result in three years in prison