കൽപറ്റ : വയനാട് കൽപറ്റയിൽ സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റ് പിടികൂടി. കൽപറ്റ നഗരസഭ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ചിത്രയുടെ വീട്ടിൽ നിന്നാണ് ഭക്ഷ്യകിറ്റ് പിടികൂടിയത്. വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു. കിറ്റുകള് വീട്ടിലെ ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നാണ് സ്ഥാനാര്ത്ഥിയുടെ വീശദികരണം.
Content Highlight : Food kits seized from UDF candidate's house in Kalpetta