ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി

സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി

കൊച്ചി: ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം പിരിച്ചെടുത്ത തുക കാർഷിക പ്രോത്സാഹന ഫണ്ടിലേക്ക് മാറ്റിയില്ലെന്ന ഹ‍‌‍ർജിയിലാണ് കോടതിയുടെ നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി.

റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ, ധനവകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍, കാര്‍ഷിക ഉത്പാദന കമ്മിഷണര്‍ ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരാണ് കോടതിയലക്ഷ്യ നടപടി നേരിടുന്ന മറ്റ് ഉദ്യോഗസ്ഥർ.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി. ഉടൻ മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. 2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്നാണ് ഹർജി. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Content Highlight : Contempt of court action against Chief Secretary Dr. A. Jayathilak

To advertise here,contact us