'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്'; രാഹുലിനെ പ്രതിരോധിക്കാൻ സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസ് കാമ്പെയിൻ

രാഹുലിനെതിരെ മറ്റൊരു യുവതികൂടി പരാതിയുമായി എത്തിയതിന് പിന്നാലെയാണ് ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തിയുള്ള കോൺഗ്രസിന്‍റെ കാമ്പെയിൻ

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി പ്രതിരോധം തീർക്കാൻ കോൺഗ്രസ്.

തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കനത്ത തിരിച്ചടിയാകുമെന്നടക്കമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയരുന്നതിനിടെയാണ് ഈ നീക്കം. രാഹുലിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു യുവതികൂടി അതിക്രൂര പീഡനം നേരിട്ടെന്ന പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തിയുള്ള കോൺഗ്രസിന്റെ പുതിയ കാമ്പെയിൻ.

'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന പുതിയ കാമ്പെയിൻ സമൂഹമാധ്യമത്തിൽ സജീവമാക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ഇതിനായി ഫേസ്ബുക്കിന്റെ പ്രൊഫൈലിന്റെ കവർ ഫോട്ടോ മാറ്റിയാണ് നേതാക്കൾ കാമ്പെയിന്റെ ഭാഗമായത്. പ്രതിപക്ഷ നേതാവ് വി ഡി സതിശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ഹൈബി ഈഡൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ഈ കാമ്പെയിന്റെ ഭാഗമായി.

Content Highlights: congress launch new campaign to defend Rahul Mamkootathil issue

To advertise here,contact us