ശബരിമല തീര്‍ത്ഥാടകരെ നിരുത്സാഹപ്പെടുത്താന്‍ കോണ്‍ഗ്രസ് കൂട്ടായ്മകളുണ്ടാക്കി: ഇ പി ജയരാജന്‍

ദൈവം തമ്പുരാന്‍ പോലും രക്ഷിക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ് അധഃപതിച്ചുവെന്നും ഇ പി ജയരാജൻ പറഞ്ഞു

കാസര്‍കോട്: ശബരിമല തീര്‍ത്ഥാടകരെ നിരുത്സാഹപ്പെടുത്താന്‍ കോണ്‍ഗ്രസ് കൂട്ടായ്മകളുണ്ടാക്കിയെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കൂട്ടായ്മകളുണ്ടാക്കി പ്രവര്‍ത്തിച്ചുവെന്നാണ് ഇ പി ജയരാജന്‍ ആരോപിക്കുന്നത്. പളളിക്കരയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ രക്ഷിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. ദൈവം തമ്പുരാന്‍ പോലും രക്ഷിക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ് അധഃപതിച്ചു': ഇ പി ജയരാജന്‍ പറഞ്ഞു.നികുതി വിഹിതം തരാതെ കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വികസനത്തിനായി കടം വാങ്ങുകയാണെന്നും ഇ ഡിയെയും സിബിഐയെയും കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട ഇത് കേരളമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

'നികുതി വിഹിതം തരാതെ കേന്ദ്രം ശ്വാസംമുട്ടിക്കുമ്പോള്‍ വികസനത്തിന് കടം വാങ്ങും. പദ്ധതി കള്‍ നടപ്പാക്കും. വികസനം വരും. അപ്പോള്‍ വരുമാനം കൂടും. കടം തിരിച്ചുനല്‍കും. അതിന് ഇ ഡി, സിബിഐ തുടങ്ങിയവ കാണിച്ച് പേടിപ്പിക്കാന്‍ ഇത് കേരളമാണ്. കര്‍ണാടകയും ശിവകുമാറുമല്ലെന്ന് ഓര്‍ക്കണം': ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Congress formed groups to discourage Sabarimala pilgrims: EP Jayarajan

To advertise here,contact us