ധീരജ് വധക്കേസ് പ്രതി യുഡിഎഫ് സ്ഥാനാര്‍ത്ഥി

2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്

തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ആറാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സോയിമോന്‍ സണ്ണിയാണ് മത്സരത്തിനിറങ്ങുന്നത്.

ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാര്‍ഡ് അട്ടിക്കുളത്തുനിന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സോയിമോന്‍ മത്സരിക്കുക. നിലവില്‍ നാലാം വാര്‍ഡിലെ യുഡിഎഫ് മെമ്പറാണ്.

2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി. എഞ്ചിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഒരു മണിക്ക് പോളിങ് കഴിഞ്ഞ ശേഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Content Highlights: Accused in Dheeraj Rajendran death case to contest elections

To advertise here,contact us