കോഴിക്കോട്: കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലായിരുന്നു നേതാവിന്റെ പ്രതികരണം. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ല. അദ്ദേഹത്തെ പൊലീസ് കണ്ടു പിടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമ നടപടി. നിയമം എല്ലാവർക്കും ഒരേ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി മസാല ബോണ്ടിൽ ഇഡിയെ വെച്ച് ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ തെരഞ്ഞെടുപ്പിലും നോട്ടീസ് അയക്കും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നോട്ടീസും ഇല്ല ഇഡിയും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലാവലിൻ കേസുമായി കിഫ്ബി മസാല ബോണ്ടിന് ബന്ധമുണ്ട്. മസാല ബോണ്ടിലെ അഴിമതി ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും. സ്വർണ്ണകൊള്ളയും മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളും എവിടെപ്പോയി?. പിണറായി വിജയന് ലാവലിനോട് പ്രേമമാണ്. ലാവലിൻ കേസ് ഇനിയും സുപ്രീം കോടതിയിൽ മാറ്റിവയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ട്രഷറിയിൽ പൂച്ച പെറ്റു കിടക്കുകയാണ് എന്നാൽ മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ പണമുണ്ട്. സ്വർണ്ണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രൻ ജയിലിലേക്ക് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: Ramesh Chennithala about KIIFB Bond Case