നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ സൂക്ഷിച്ചത് 30 ലിറ്റർ മദ്യം; കയ്യോടെ പൊക്കി എക്സൈസ്

തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ അനധികൃതമായി സൂക്ഷിച്ച നിലയിൽ 30 ലിറ്റർ മദ്യം കണ്ടെത്തി. തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

സംഭവത്തിൽ നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ(65) പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്.

Content Highlights: 30 liters of illegally stored liquor found in Neyyattinkara

To advertise here,contact us