പാലക്കാട്: അട്ടപ്പാടിയില് കടുവ സെന്സസിന് പോയ വനപാലക സംഘം വനത്തില് കുടുങ്ങി. അട്ടപ്പാടി പുതൂര് മൂലക്കൊമ്പ് മേഖലയിലാണ് അഞ്ചംഗ വനപാലകസംഘം കുടുങ്ങിയത്. സുനിത, മണികണ്ഠന്, രാജന്, ലക്ഷ്മി, സതീഷ് എന്നിവരാണ് കുടുങ്ങിപ്പോയത്.
വൈകിട്ടോടെ വഴിതെറ്റി കാട്ടില് കുടുങ്ങുകയായിരുന്നു. ഫോണില് ബന്ധപ്പെട്ടെന്നും തിരിച്ചെത്തിക്കാന് ആര്ആര്ടി സംഘം വനത്തിലേക്ക് പോയെന്നും ഉദ്യോഗസ്ഥര് വ്യക്തമാക്കി.
Content Highlights: Five member forest guard team on a tiger census in Attappadi stucked in forest