തിരുവനന്തപുരത്ത് കടുവ സെൻസസ് എടുക്കാൻ പോയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല; ആശങ്ക

ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല

തിരുവനന്തപുരം: കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. പാലോട് റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, ഫോറസ്റ്റ് വാച്ചർ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനീത എന്നിവരെ ആണ് കാണാതായത്. ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. RRT സംഘം തിരച്ചിൽ തുടങ്ങി.

വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവർ മടങ്ങിയെത്താതെ വന്നതോടെയാണ് ആശങ്ക ഉയർന്നിരിക്കുന്നത്. ഉദ്യോഗസ്ഥർ കാട്ടിൽ തങ്ങിയിട്ടുണ്ടോ എന്നും സംശയമുണ്ട്. മൊബൈലിന് റേഞ്ച് ഇല്ലാത്തത് മൂലം ഇവരെ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. മൂവരും സംഘമായിട്ടാണോ, ഒറ്റയ്ക്കാണോ പോയത് എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. കാട്ടാനയും മറ്റ് വന്യമൃഗങ്ങളും അടക്കമുള്ളവ ഉള്ള സ്ഥലത്തേയ്ക്കാണ് ഉദ്യോഗസ്ഥ സംഘം സെൻസസിന് പോയത് എന്നതാണ് ആശങ്കയ്ക്കിടയാകുന്നത്.

Content Highlights: 3 forest officials missing after they went to take tiger census

To advertise here,contact us