ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുല്‍ വിഷയം കൊണ്ടുവന്നത്; രാജീവ് ചന്ദ്രശേഖര്‍

ഇ ഡിയുടേത് രാഷ്ട്രീയ നീക്കമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പാലക്കാട്: ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുല്‍ വിഷയം കൊണ്ടുവന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവം നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെച്ച എംഎല്‍എയാണ്. നേതൃത്വം അറിഞ്ഞിട്ടും പാലക്കാട് കൊണ്ടുവന്നിറക്കി. ഒരു മോശം വ്യക്തിയെ എംഎല്‍എയായി കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയില്‍ കെട്ടിവച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവം നാടകമാണ്. നാല് മാസം മുന്‍പ് തന്നെ സര്‍ക്കാറിന് സ്വമേധയ കേസ് എടുക്കാമായിരുന്നു. ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുല്‍ വിഷയം കൊണ്ടുവന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഇ ഡി നോട്ടീസ് അയച്ചതിലും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. എല്ലാം അന്വേഷിച്ച് കണ്ടെത്തണം. നടന്നത് ഗുരുതര ക്രമക്കേട്. മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണം ഉണ്ടാകും. ഇ ഡിയുടേത് രാഷ്ട്രീയ നീക്കമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

To advertise here,contact us